കാണുന്നവര്‍

GET MALAYALALM FONTS FROM HERE

Click here for Malayalam Fonts

കാലഹരണപെട്ടത് മാറ്റികളയുക

Saturday, January 26, 2008

സ്വര്‍ണ്ണം! നമ്പര്‍ വണ്‍ ക്രിമിനല്‍

ആഡംബരത്തില്‍ ഒന്നാം സ്ഥാനത്തു ആഭരണങ്ങള്‍ തന്നെ! സ്വര്‍ണ്ണവും വൈരവും കൊണ്ടുണ്ടാക്കിയ ആഭരണങ്ങള്‍ സ്ത്രീകളുടെ ബലഹീനതയാണു.

നമ്മുടെ നാട്ടിലെ സ്വര്‍ണ്ണാഭരണശാലകള്‍ ലോകത്തിലെ മറ്റുള്ളവരെ അധിശയിപ്പിക്കുന്ന രീതിയില്‍ ആണു. 4-5 നിലകളുള്ള ആഭരണ ശാലകള്‍ കേരളത്തിലല്ലാതെ മറ്റുനാടുകളില്‍ വളരെ അപൂര്‍വം! എന്തായിരിക്കും ഇതിനു കാരണം? അതുപോലെ ലക്ഷ്ക്കണക്കിനു രൂപ ഓരോ മിനിട്ടിനും ചിലവാക്കി ടെലിവിഷനില്‍ പരസ്യം കൊടുക്കാന്‍ എങ്ങനെ സാധിക്കുന്നു? ഇതിനു പിന്നില്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നതായ ഒളിഞ്ഞിരിക്കുന്ന എന്തെങ്കിലും സൂത്രങ്ങള്‍ ഉണ്ടാകുമോ?

100% പരിശുദ്ധമായ സ്വര്‍ണ്ണത്തിനെയാണു 24 കാരറ്റ് സ്വര്‍ണ്ണം എന്നു പറയുന്നതു - തനി തങ്കം! ഈ തനി തങ്കം വളരെ മയമുള്ളതാണു. അതിനാല്‍ ആഭരണം ഉണ്ടാക്കാന്‍ 24 കാരറ്റ് സ്വര്‍ണ്ണം ഉപയോഗ്ഗീക്കൂകയില്ല.
അതിനെ ചെമ്പു മുതലായ മറ്റു ലോഹങ്ങളുമായി ചേര്‍ത്തു കുടുതല്‍ ദൃഡമാക്കിയിട്ടാന്ണു ആഭരണങ്ങള്‍ ഉണ്ടാക്കുന്നതു.

ഇനി ഈ തനി തങ്കത്തില്‍ ചേര്‍ക്കുന്ന മറ്റുലോഹങ്ങളുടെ അളവ് അനുസരിച്ചു അതിന്റെ മാറ്റു കുറയും- അങ്ങനെയാണു 22കാരറ്റ്, 21 കാരറ്റ്, 18 കാരറ്റ് എന്നിങ്ങനെയുള്ള പേരില്‍ അറിയപ്പെടുന്ന ആഭരണങ്ങള്‍ ഉണ്ടാക്കുന്നതു.

24 കാരറ്റ് = 100%
22 കാരറ്റു = 91.667%
21 കാരറ്റ് = 87.5%
18 കാരറ്റു = 75%

എന്നിങ്ങനെയാണു മേല്പറഞ്ഞ ഓരോ വിഭാഗത്തിലും അടങ്ങിയിരിക്കുന്ന ‘സ്വര്‍ണ്ണ’ത്തിനെ അളവു. ബാക്കി ചെമ്പോ, മറ്റു ലോഹങ്ങളോ ആയിരിക്കും.

ഈ വിഷയത്തില്‍ സമയും കിട്ടുന്നപോലെ വിശദമായി വിവരങ്ങള്‍ പോസ്റ്റ് ചെയ്യാം!

തല്‍ക്കാലം ഈ പത്രവാര്‍ത്ത വായിക്കൂ

1 comment:

ഗീത said...

സ്വര്‍ണത്തിനെ എന്തിനു കുറ്റം പറയണം? അതണിയുന്നവരേയും ഇത്രകിലൊ സ്വര്‍ണം സ്ത്രീധനമായി വേണം എന്നു പറയുന്നവരേയുമൊക്കെയല്ലേ കുറ്റം പറയേണ്ടത്?

വളരെ ഉപകാരപ്രദമായ പോസ്റ്റ്..

എന്നെ പരിചയപ്പെടുത്താം

അങ്കമാലി, കേരളം, India

വന്നവരുടെ വിവരങ്ങള്‍