കാണുന്നവര്‍

GET MALAYALALM FONTS FROM HERE

Click here for Malayalam Fonts

കാലഹരണപെട്ടത് മാറ്റികളയുക

Saturday, January 5, 2008

പ്രസിദ്ധമായ അങ്കമാലി “കോതകുളങ്ങര ശ്രി ഭഗവതി” ക്ഷേത്രത്തിലെ തിരുവുത്സവം

അങ്കമാലി: കോതകുളങ്ങര ശ്രിഭഗവതി ക്ഷേത്രത്തില്‍ ജനുവരി 10 മുതല്‍ 17 വരെ ഉത്സവാഘോഷങ്ങള്‍ നടക്കുന്നതാണു.

ഒന്നാം ദിവസം രാവിലെ പതിവുപൂജകള്‍. വൈകിട്ട് 6.30നു വിശേഷാല്‍ ദീപരാധന, 7നു ഭജന, 8നും, 9നും മദ്ധ്യേ തന്ത്രിമുഖ്യന്‍ കിഴക്കിനിയേടത്തു മേക്കാട് മനയ്ക്കല്‍ നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറ്റു.

രണ്ടാം ദിവസം വൈകിട്ട് 7നു പിന്നണിഗായകന്‍ നയിക്കുന്ന ഭക്തിഗാനമേള. 9.30 നു കൊടിപുറത്തു വിളക്കു.

മൂന്നാംദിവസം വൈകിട്ട് 7നു പിന്നണിഗായകന്‍ വിജേഷ് ഗോപാലും ഐഡിയാ സ്റ്റാര്‍സിങ്ങര്‍ ഫെയിം ദുര്‍ഗ്ഗ് വിശ്വനാഥും നയിക്കുന്നാ ഭക്തി ഗാനമേള, രാത്രി 9.30 നു വിളക്കു.

നാലാം ദിവസം വൈകിട്ട് 7നു ഓട്ടന്തുള്ളല്‍, രാത്രി 10നു കാലടി “ശങ്കര സ്കൂല്‍ ഓഫ് ഡാന്‍സ്” ഒരുക്കുന്ന നൃത്ത സന്ധ്യ.

അഞ്ചാം ദിവസം വൈകിട്ട് 7നു ചാക്യാര്‍കൂത്തു, രാത്രി 10നു ബാലെ.

ആറാം ദിവസം രാവിലെ 8ന്ര് ശീവേലി എഴുന്നെള്ളിപ്പു, ഉച്ചക്കു 12നു ഉത്സവബലിദര്‍ശനം, തുടര്‍ന്നു പ്രസാദഊട്ട്, വൈലിട്ട് 5നു അയ്യപ്പ സ്വാമിക്കു പൂമൂടല്‍, ചിന്ത്‌പാട്ട്, വ്വെടിക്കെട്ട്, തുടര്‍ന്നു നാദസ്വരമേളം, വിശേഷാല്‍ ദീപാരാധന, മേജര്‍സെറ്റ് പഞ്ചവാദ്യം, രാത്രി 8നു വിളക്കു, രാത്രി 10നു മേജര്‍സെറ്റ് കഥകളി.

ഏഴാം ദിവസം രാവിലെ 8നു ശീവേലി, ഉച്ചക്കു 1 മുതല്‍ പ്രസാദ ഊട്ട് വൈകിട്ട് 3.3.0നു കാഴ്ച ശിവേലി, വൈകിട്ട് 6.30 നു വിശേഷാല്‍ ദീപാരാധന, വെടിക്കെട്ട്. രാത്രി 7നു ഇരട്ടത്തായമ്പക, രാത്രി 9നെ വലിയവിളക്കു.

എട്ടാം ദിവസം രാവിലെ 7.30 മുതല്‍ കൊടിയിറക്കി ആറാ‍ട്ടു പുറപ്പാട്, തുടര്‍ന്നു താലപ്പൊലിയോടുകൂടി വരവേല്‍പ്പു, കൊടിക്കല്‍ പറ, നവകം, ഉച്ചക്കു 12.30നു ആറാട്ട് സദ്യ എന്നിവ ഉണ്ടാകും.

(അങ്കമാലി നഗരത്തിനോടു ചേര്‍ന്നു തൃശൂര്‍ റോഡി നാഷനല്‍ ഹൈവേ യോടു ചേര്‍ന്നാണു പ്രസിദ്ധമായ ഈ ക്ഷേത്രം സ്തിതിചെയ്യുന്നതു. നാട്ടില്‍ പോകുന്ന വീദേശവാസികളായ ഭക്തന്മാര്‍ ഇവിടെ വന്നു ദര്‍ശനം നടത്തി വരുന്നതു സാധാരണമാണു.)

No comments:

എന്നെ പരിചയപ്പെടുത്താം

അങ്കമാലി, കേരളം, India

വന്നവരുടെ വിവരങ്ങള്‍