കാണുന്നവര്‍

GET MALAYALALM FONTS FROM HERE

Click here for Malayalam Fonts

കാലഹരണപെട്ടത് മാറ്റികളയുക

Monday, January 5, 2009

വിമര്‍ശിക്കുന്നവര്‍‌ വിശദീകരിക്കുമോ?

എന്‍ എസ്‌ എസ്‌ മതേതരപാരമ്പര്യം നിലനിര്‍ത്തണം

"സംവരണവുമായി ബന്ധപ്പെട്ട എന്‍ എസ്‌ എസിന്റെ നിലപാടും പി കെ നാരായണപ്പണിക്കരുടെ പ്രസ്‌താവനയേയും കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മന്നത്ത്‌ പത്മനാഭന്റെ പാരമ്പര്യം ഉയര്‍ത്തിപിടിക്കുന്ന സംഘടനയായ എന്‍ എസ്‌ എസ്‌ അതിന്റെ മതേതര സ്വഭാവം തുടരുമെന്നാണ്‌ താന്‍ പ്രതീക്ഷിക്കുന്നതെന്ന്‌ വി എസ്‌ പറഞ്ഞു" (വാര്‍ത്തയില്‍‌ നിന്നും)

സാധാരണക്കാരനും, പാവപ്പെട്ടവര്‍ക്കും, പ്രിയങ്കരനായ ബഹു, മുഖമന്ത്രി ശ്രീ അച്ചുതാനന്ദന്‍, താങ്കളുടെ പ്രസ്താവനയില്‍‌ താങ്കളുടെ മാന്യത ഒന്നു കൂടി തെളിയിച്ചിരിക്കുന്നു.

താ‍ങ്കളുടെ തന്നെ പാ‍ര്‍ട്ടിയില്‍‌ പെട്ടതല്ലേ താങ്കളുടെ തൊട്ടു താഴെ - താങ്കളോട് പ്രതിപക്ഷത്തെ പോലെ “ എടുത്തിട്ടു ചവിട്ടുന്ന” ഒരു മുതലാളി സഖാവ്! അദ്ദേഹത്തിന്റെ നായര്‍ സമുദായത്തോടുള്ള വെല്ലുവിളിയും, താങ്കളുടെ ശ്രദ്ധയിലും പെട്ടുകാണുമല്ലോ?

പ്രിയമുള്ളവരെ: നായര്‍‌ സമുദായം ആരെയും വെല്ലുവിളിക്കില്ല എന്നാണു എനിക്കു തോന്നുന്നതു. അങ്ങനെ‌ വെല്ലുവിളിച്ചും, ദാര്‍ഷ്ട്യം കാണിച്ചും അവകാശങ്ങളുടെ പുറകെ നടക്കാനുള്ള ആര്‍ജ്ജവം തുടക്കം മുതല്‍‌ കാണിച്ചിരുന്നെങ്കില്‍‌ ഇന്ന് നാ‍യന്മാര്‍ക്ക് ഈ ഗതി വരികയില്ലായിരുന്നു. എന്‍‌ എസ് എസ് പ്രസിഡന്റ് ശ്രീ. പി വി നീലകണ്ഠപിള്ളയോ, ജന. സെക്രട്ടറി ശ്രീ പി കെ നാരായണപണിക്കരോ, ട്രഷറര്‍‌ ശ്രീ പി എന്‍‌ നീലകണ്ഠപിള്ളയോ, അസി. സെക്രട്ടറി ശീ. ജീ സുകുമാരന്‍‌ നായരോ ഇന്നേവരെ ആരെയും പ്രകോപിപ്പിക്കുന്നതോ, മറ്റു സമുദായങ്ങള്‍ക്കു ക്ഷോഭകരമായോ എന്തെങ്കിലും ഒരു പ്രസ്താവന ഇറക്കുകയോ, പൊതുചടങ്ങുകളില്‍‌ പ്രസ്താവിക്കുകയോ ചെയ്തിട്ടില്ല.

അവര്‍ പറഞ്ഞതിന്റെ അര്‍ത്ഥം : നായര്‍‌ സമുദായത്തിലെ ഭൂരിഭാഗവും ഇന്നു അനുഭവിക്കുന്ന കഷ്ടപാടുകള്‍ക്കും അവഗണനക്കും ഒരു പരിഹാരം കണ്ടെത്താന്‍ സഹയിക്കുന്നവരോടുചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും, വരുന്ന തിരഞ്ഞെടുപ്പില്‍ അതു ഉറപ്പു തരുന്ന രാഷ്ട്രീയപാര്‍ട്ടിയെ പിന്തുണക്കാന്‍‌ സമുദാംഗങ്ങളില്‍‌ പ്രേരണ ചെലുത്തുമെന്നുമാണു.

ഇത്രയും പറഞ്ഞപ്പോള്‍ തന്നെ വന്ന വെല്ലുവിളികള്‍ ഇത്രയുമാണങ്കില്‍ എന്തെങ്കിലും പ്രവര്‍ത്തിച്ചാ‍ല്‍ എത്രമാത്രം സമുദായത്തിനു വെല്ലുവിളികടെ നേരിടേണ്ടി വന്നേക്കാം?

എങ്കിലും, ഭാരത കേസരി, മന്നത്തു പത്മനാഭന്റെ പ്രവര്‍ത്തനമാര്‍ഗ്ഗം അതേ പടി പിന്തുടന്നുകൊണ്ട് ഇതര സമുദായങ്ങളും മത വിഭാഗങ്ങളുമായി സഹവര്‍ത്തത്തോടെ പെരുമാറിക്കൊണ്ട് പ്രവര്‍ത്തിക്കാനാണു എല്ലാ സമുദായ സ്നേഹികളും ആഗ്രഹിക്കുന്നതും . എന്നാല്‍‌ തങ്ങളുടെ പ്രയാസങ്ങള്‍‌ വിളിച്ചുപറഞ്ഞാല്‍‌ അവഹേളിച്ചുകൊണ്ട്, വെല്ലുവിളിക്കുന്ന ധാര്‍ഷ്ട്യന്മാരില്‍‌ നിന്നും രക്ഷ നേടാന്‍‌ എന്താണ് ചെയ്യേണ്ടതെന്നു സമുദായത്തെ വിമര്‍ശിക്കുന്നവര്‍‌ വിശദീകരിക്കുമോ?

Saturday, January 3, 2009

സമുദായാചാര്യന്‍‌ ശ്രീ മന്നത്തു പത്മനാഭന്‍

ഇന്നലെ നായര്‍ സമുദായത്തിന്റെ ആചാര്യനായ മന്നത്തു പത്മനാഭന്റെ ജയന്തി ആഘോഷങ്ങള്‍ ഭാരതത്തിലെ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നായര്‍‌‌ സമുദായാംഗങ്ങള്‍‌ സമുചിതമായ ആദരവോടെ കൊണ്ടാടി.


ആധുനിക കാലഘട്ടത്തില്‍ ജാതിയേയും മതത്തേയും നിരാകരിച്ചു കൊണ് രാഷ്ട്രീയ പ്രസ്താനങ്ങള്‍ ആ സ്ഥാനം കൈയ്യടക്കുകയാണു. ഇന്നലെ കുവൈറ്റില്‍ നടന്ന മന്നം ജയന്തി ആഘോഷത്തോടനുമന്ധിച്ച് വിശിഷ്ടാതിഥിയായി എത്തിചേര്‍ന്ന കേരളത്തിലെ കലാസ്വാധകരുടെ ആരാധനാ പാത്രമായ ശ്രീ മധു, അദ്ദേഹത്തിന്റെ ലഘുവായ പ്രസംഗത്തില്‍ ഇക്കാര്യം വ്യക്തമായി സൂചിപ്പിക്കുകയുണ്ടായി. മതത്തിനുള്ളിലെ ഇതര വിഭാഗങ്ങളെപ്പോലെ, രാഷ്ട്രീയ പാര്‍ട്ടികളില്‍ ഗ്രൂപ്പുകളും വിഭാഗീയതയും മതങ്ങളിലുള്ളതിനേക്കാള്‍ കൂടുതലായി നിലനില്‍ക്കുന്നു. മത വിഭാഗങ്ങള്‍ല്‍ തമ്മിലുള്ളതിനേക്കാള്‍ പതിന്മടങ്ങ സ്പര്‍ദ്ധ് ഈ രാഷ്ട്രീയ വിഭാഗങ്ങളിലുള്ളവര്‍ തമ്മില്‍ പുലര്‍ത്തുകയും, നിര്‍ദാക്‍ഷ്യണ്യം അക്രമങ്ങള്‍ അഴിച്ച് വിട്ടു ചോരപ്പുഴകള്‍ ഒഴുക്കുകയും ചെയ്യുന്നു.ജാതിമത വേര്‍തിരിവുകള്‍ മാ‍യ്ക്കപ്പെടേണ്ടതു തന്നെയെന്നു വിശ്വസിക്കുമ്പോള്‍ പോലും സംസ്കാരത്തിന്റ്റെ സിരകളില്‍ അലിഞ്ഞു ചേര്‍ന്ന സമുദായ - മത - വര്‍ഗ്ഗ ചിന്തകള്‍ തുടച്ചു മാറ്റാന്‍ ഒരു പക്ഷേ സമീപഭാവിയില്‍ അസാധ്യമാണു എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അവരുടെ സൌഹ്രുദം ഉറപ്പിക്കുകയാണു ഇന്നത്തെ കാലഘട്ടത്തിനു വേണ്ടതു.

സമുദായാചാര്യന്‍‌ ശ്രീ മന്നത്തു പത്മനാഭന്റെ ആശയം ഈ തരുണത്തിലാണു കൂടുതല്‍ പ്രാവര്‍ത്തികമാക്കേണ്ടത്. തന്റെ സമുദായത്തിന്റെ ഉദ്ധാരണത്തിനായി പ്രവത്തിക്കുമ്പോള്‍ തന്നെ , മറ്റു വിവിധ സമുദായ വിഭാഗങ്ങളെ ബഹുമാനിച്ചുകൊണ്ടും അവരുടെ വിശ്വാസങ്ങള്‍ക്കോ, പ്രവര്‍ത്തനങ്ങള്‍ക്കോ ഹാനികരമല്ലാത്ത രീതിയിലും ആയിരിക്കണം എന്നും തന്റെ പ്രവര്‍ത്തനങ്ങളെന്നും ഈ ആശയങ്ങളെ മുന്‍ നിര്‍ത്തിയായിരിക്കുമെന്നു തന്റെ പ്രവര്‍ത്തനങ്ങളെന്നും സത്യം ചെയ്തുകൊണ്ടും അതു അണുവിട വ്യത്യാസം വരാതെ നടപ്പിലാക്കികൊണ്ടുമായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതു.


സത്യസന്ധതയും, സമര്‍പ്പണവും ആയിരുന്നു അദ്ദേഹത്തിന്റെ മുതല്‍ കൂട്ട്. വ്യക്തി പരമായി ഒരു ലാഭേശ്ചയുമില്ലാതെ തന്റെ സമുദായത്തിനോടൊപ്പം സമൂഹത്തിന്റെ മുഴുവന്‍ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ച ഒരു സാമൂഹിക പരിഷ്കര്‍ത്താവായിരുന്നു ശ്രീ മന്നം.


ഇനി അദ്ദേഹത്തിന്റെ സമുദായത്തിനു വേണ്ടി “മാത്രം” എന്തിനു പ്രവര്‍ത്തിച്ചു എന്നു ചോദിച്ചാല്‍ ധൂര്‍ത്തടിച്ചും, വിറ്റുമുടിച്ചും, അഭിമാനികളെന്നു നടിച്ചു പടനായകരായി ദുര്‍ന്നടപ്പു നടന്ന നായര്‍ സമുദായത്തെ നേര്‍വഴിയിലെത്തികുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അവരുടെ സമൂഹത്തിന്റെ സ്വഭാവത്തിലു, പ്രക്രുതിയിലും കാലാനുസ്രതമായ മാറ്റത്തോടൊപ്പം മറ്റു പല രാഷ്ട്രീയ സാഹചര്യങ്ങളേയും നേരിടുന്നതിനു വേണ്ടി കൂടി ആയിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. അന്നു വിമോചനസമരം പോലും സാധ്യമായതു തന്നെ ശീ. മന്നത്തു പത്മനാഭന്റ്റെ കഠിനമായ പ്രയത്നത്താലായിരുന്നു. നായര്‍ സമുദായവും, ക്രിസ്ത്യന്‍ മതവിഭാഗവും ഒരുമിച്ചു നിന്നുകൊണ്ടാണു വിമോചന സമരത്തില്‍ പങ്കെടുത്തതു.


അത്രയും ആദര്‍ശധീരനായ മഹാനെ ഓര്‍ക്കുന്നതില്‍ സമുദായത്തിലെ എല്ലാവര്‍ക്കും കടപ്പാടൂണ്ട്. അതു പാലിക്കപ്പെടുകയും ചെയ്യും.


ഇന്നു നായര്‍ സമുദായത്തിനും, മറ്റു സവര്‍ണ്ണവിഭാഗങ്ങള്‍ക്കും ഒരു “ നവോദ്ധാനത്തിന്റെ” സമയമായി. അവര്‍‌ സ്വയം വിമര്‍ശനത്തിനു തയാറാകുകയും
കാലാനുസ്രുതമായ മാറ്റങ്ങള്‍ക്കനുസരിച്ചു മുന്നോട്ടു പോകുകയും വേണം.
ഇന്നു സവര്‍ണ്ണരെന്ന സ്ഥാനം ഉറപ്പിക്കാനോ ആ പേരിന്റെ ദുരഭിമാനത്താല്‍ മറ്റുള്ളവരിലിലുണ്ടാക്കാവുന്ന പരിഹാസത്തിനോ വേണ്ടിയല്ല -

മറിച്ചു ഈ സവര്‍ണ്ണന്റെ വേഷം അഴിച്ചുമാറ്റാനും, അതിന്റെ പേരില്‍ നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാനുമായിരിക്കണം.”



സമസ്ത സമുദായങ്ങളിലുമുള്ള സഹോദരീസഹോദരങ്ങളോട് അതിരറ്റ സ്നേഹ വാത്സല്യങ്ങളോടെ, സമാധാന പൂര്‍ണ്ണവും, ഐശ്വര്യം നിറഞ്ഞതുമായ പുതുവത്സരത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് -
പുഷ്പരാജന്‍

ജയ്
ഹിന്ദ്

എന്നെ പരിചയപ്പെടുത്താം

അങ്കമാലി, കേരളം, India

വന്നവരുടെ വിവരങ്ങള്‍