കാണുന്നവര്‍

GET MALAYALALM FONTS FROM HERE

Click here for Malayalam Fonts

കാലഹരണപെട്ടത് മാറ്റികളയുക

Monday, January 5, 2009

വിമര്‍ശിക്കുന്നവര്‍‌ വിശദീകരിക്കുമോ?

എന്‍ എസ്‌ എസ്‌ മതേതരപാരമ്പര്യം നിലനിര്‍ത്തണം

"സംവരണവുമായി ബന്ധപ്പെട്ട എന്‍ എസ്‌ എസിന്റെ നിലപാടും പി കെ നാരായണപ്പണിക്കരുടെ പ്രസ്‌താവനയേയും കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ മന്നത്ത്‌ പത്മനാഭന്റെ പാരമ്പര്യം ഉയര്‍ത്തിപിടിക്കുന്ന സംഘടനയായ എന്‍ എസ്‌ എസ്‌ അതിന്റെ മതേതര സ്വഭാവം തുടരുമെന്നാണ്‌ താന്‍ പ്രതീക്ഷിക്കുന്നതെന്ന്‌ വി എസ്‌ പറഞ്ഞു" (വാര്‍ത്തയില്‍‌ നിന്നും)

സാധാരണക്കാരനും, പാവപ്പെട്ടവര്‍ക്കും, പ്രിയങ്കരനായ ബഹു, മുഖമന്ത്രി ശ്രീ അച്ചുതാനന്ദന്‍, താങ്കളുടെ പ്രസ്താവനയില്‍‌ താങ്കളുടെ മാന്യത ഒന്നു കൂടി തെളിയിച്ചിരിക്കുന്നു.

താ‍ങ്കളുടെ തന്നെ പാ‍ര്‍ട്ടിയില്‍‌ പെട്ടതല്ലേ താങ്കളുടെ തൊട്ടു താഴെ - താങ്കളോട് പ്രതിപക്ഷത്തെ പോലെ “ എടുത്തിട്ടു ചവിട്ടുന്ന” ഒരു മുതലാളി സഖാവ്! അദ്ദേഹത്തിന്റെ നായര്‍ സമുദായത്തോടുള്ള വെല്ലുവിളിയും, താങ്കളുടെ ശ്രദ്ധയിലും പെട്ടുകാണുമല്ലോ?

പ്രിയമുള്ളവരെ: നായര്‍‌ സമുദായം ആരെയും വെല്ലുവിളിക്കില്ല എന്നാണു എനിക്കു തോന്നുന്നതു. അങ്ങനെ‌ വെല്ലുവിളിച്ചും, ദാര്‍ഷ്ട്യം കാണിച്ചും അവകാശങ്ങളുടെ പുറകെ നടക്കാനുള്ള ആര്‍ജ്ജവം തുടക്കം മുതല്‍‌ കാണിച്ചിരുന്നെങ്കില്‍‌ ഇന്ന് നാ‍യന്മാര്‍ക്ക് ഈ ഗതി വരികയില്ലായിരുന്നു. എന്‍‌ എസ് എസ് പ്രസിഡന്റ് ശ്രീ. പി വി നീലകണ്ഠപിള്ളയോ, ജന. സെക്രട്ടറി ശ്രീ പി കെ നാരായണപണിക്കരോ, ട്രഷറര്‍‌ ശ്രീ പി എന്‍‌ നീലകണ്ഠപിള്ളയോ, അസി. സെക്രട്ടറി ശീ. ജീ സുകുമാരന്‍‌ നായരോ ഇന്നേവരെ ആരെയും പ്രകോപിപ്പിക്കുന്നതോ, മറ്റു സമുദായങ്ങള്‍ക്കു ക്ഷോഭകരമായോ എന്തെങ്കിലും ഒരു പ്രസ്താവന ഇറക്കുകയോ, പൊതുചടങ്ങുകളില്‍‌ പ്രസ്താവിക്കുകയോ ചെയ്തിട്ടില്ല.

അവര്‍ പറഞ്ഞതിന്റെ അര്‍ത്ഥം : നായര്‍‌ സമുദായത്തിലെ ഭൂരിഭാഗവും ഇന്നു അനുഭവിക്കുന്ന കഷ്ടപാടുകള്‍ക്കും അവഗണനക്കും ഒരു പരിഹാരം കണ്ടെത്താന്‍ സഹയിക്കുന്നവരോടുചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും, വരുന്ന തിരഞ്ഞെടുപ്പില്‍ അതു ഉറപ്പു തരുന്ന രാഷ്ട്രീയപാര്‍ട്ടിയെ പിന്തുണക്കാന്‍‌ സമുദാംഗങ്ങളില്‍‌ പ്രേരണ ചെലുത്തുമെന്നുമാണു.

ഇത്രയും പറഞ്ഞപ്പോള്‍ തന്നെ വന്ന വെല്ലുവിളികള്‍ ഇത്രയുമാണങ്കില്‍ എന്തെങ്കിലും പ്രവര്‍ത്തിച്ചാ‍ല്‍ എത്രമാത്രം സമുദായത്തിനു വെല്ലുവിളികടെ നേരിടേണ്ടി വന്നേക്കാം?

എങ്കിലും, ഭാരത കേസരി, മന്നത്തു പത്മനാഭന്റെ പ്രവര്‍ത്തനമാര്‍ഗ്ഗം അതേ പടി പിന്തുടന്നുകൊണ്ട് ഇതര സമുദായങ്ങളും മത വിഭാഗങ്ങളുമായി സഹവര്‍ത്തത്തോടെ പെരുമാറിക്കൊണ്ട് പ്രവര്‍ത്തിക്കാനാണു എല്ലാ സമുദായ സ്നേഹികളും ആഗ്രഹിക്കുന്നതും . എന്നാല്‍‌ തങ്ങളുടെ പ്രയാസങ്ങള്‍‌ വിളിച്ചുപറഞ്ഞാല്‍‌ അവഹേളിച്ചുകൊണ്ട്, വെല്ലുവിളിക്കുന്ന ധാര്‍ഷ്ട്യന്മാരില്‍‌ നിന്നും രക്ഷ നേടാന്‍‌ എന്താണ് ചെയ്യേണ്ടതെന്നു സമുദായത്തെ വിമര്‍ശിക്കുന്നവര്‍‌ വിശദീകരിക്കുമോ?

2 comments:

Anonymous said...

തൊട്ടു താഴെയുള്ള മുതലാളി സഖാവ് എന്ന പ്രയോഗം കലക്കി. മുഖ്യനാണല്ലേ പാര്‍ട്ടി സെക്രട്ടറിയേക്കാള്‍ ‘മുകളില്‍’?

നമ്മൂടെ ലോകം said...

അനൊനി, ഞാന്‍ പാര്‍ട്ടി പ്രോട്ടോക്കോള്‍ ശ്രദ്ധിച്ചില്ലായിരുന്നു.

എനാലും പാര്‍ട്ടിയിലെ മുതലാളി സഖാവെന്നു ആരെങ്കിലും പറഞ്ഞാല്‍ അതു ഇന്ന ആളാ‍ാന്നു തിരിച്ചറിയാന്‍ പറ്റുന്നുണ്ടല്ലോ... അതു മതി!

ജനങ്ങളുടെ മനസ്സില്‍ അച്ചുതാനന്ദനു താഴെയാണു എല്ലാവരും! :)

എന്നെ പരിചയപ്പെടുത്താം

അങ്കമാലി, കേരളം, India

വന്നവരുടെ വിവരങ്ങള്‍