കാണുന്നവര്‍

GET MALAYALALM FONTS FROM HERE

Click here for Malayalam Fonts

കാലഹരണപെട്ടത് മാറ്റികളയുക

Tuesday, February 5, 2008

കൃഷിയില്‍ താല്പര്യമുള്ളവരോടു ഒരു അഭ്യര്‍ത്ഥന!

തഴെ കാണുന്ന പോസ്റ്റു എന്റെ ഒരു അടുത്ത സുഹൃത്തിനു വേണ്ടി ആണു. അദ്ദേഹത്തിനു കൃഷിയില്‍ താല്പര്യമുണ്ട്. എന്നാല്‍ സ്വന്തമായി സ്ഥലമില്ല. അദ്ദേഹത്തിന്റെ പ്ലാന്‍ കേട്ടപ്പോള്‍ തീര്‍ച്ചയായും ഒരു നല്ല ചിന്ത ആണു എന്നും, അത് സാക്ഷാല്‍ക്കരിക്കാന്‍ സാധിച്ചാല്‍ മറ്റുള്ളവക്കു കൂടി ഒരു നല്ല മാതൃക ആകുമെന്നും തോന്നി. അതുകൊണ്ടു,


1.കേരളത്തില്‍ സര്‍ക്കാര്‍ വക തരിശു ഭൂമി കൃഷി ആവശ്യത്തിനു പാട്ടത്തിനു ലഭിക്കാന്‍ സാധ്യത ഉണ്ടോ?

2.ഉണ്ടങ്കില്‍ ഏതു ജില്ലകളിലാണു അതിനുള്ള സാധ്യത ഉള്ളതു?

3.ലഭിക്കാന്‍ വേണ്ട “കടമ്പ” കള്‍ (ഫോര്‍മാലിറ്റീസ്) എന്തെല്ലാമാണു?

ഇത്രയും കാര്യങ്ങളെ കുറിച്ചു ആര്‍ക്കെങ്കിലും എന്തെങ്കിലും അറിവ് പങ്കുവക്കാന്‍ സാധിച്ചാല്‍ ഉപകാരമായിരിക്കും.

8 comments:

നമ്മൂടെ ലോകം said...

ആര്‍ക്കെങ്കിലും എന്തെങ്കിലും അറിവ് പങ്കുവക്കാന്‍ സാധിച്ചാല്‍ ഉപകാരമായിരിക്കും. ദയവായി സഹകരിക്കുമല്ലോ!

നമ്മൂടെ ലോകം said...

ആര്‍ക്കെങ്കിലും എന്തെങ്കിലും അറിവ് പങ്കുവക്കാന്‍ സാധിച്ചാല്‍ ഉപകാരമായിരിക്കും. ദയവായി സഹകരിക്കുമല്ലോ!

മിന്നാമിനുങ്ങുകള്‍ //സജി.!! said...

ഒരുപിടിയും ഇല്ലാ മാഷെ

Anonymous said...

Welcome to The World of Malayalam Blogs

ഷാനവാസ്‌ ഇലിപ്പക്കുളം said...

സര്‍ക്കാര്‍ വക തരിശുഭൂമികള്‍ കേരളത്തില്‍ ധാരാളമുണ്ട്‌,പക്ഷേ കൃഷിയ്ക്കായി പാട്ടത്തിനോ, വിലയ്ക്കോ ഒരു തുണ്ടുഭൂമിപോലും കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ട. പകരം താങ്കള്‍ ഒരു റിയല്‍ എസ്റ്റേറ്റ്‌ കമ്പനിയാണോ? അല്ലെങ്കില്‍ വിമാനത്താവളം പണിയാന്‍ കെല്‍പുള്ള സ്വകാര്യ നിക്ഷേപകനാണോ? സ്മാര്‍ട്ട്‌ സിറ്റിയോ, ഒരുകണ്ടയ്നര്‍ ടെര്‍മിനല്‍ പണിയാനോ കഴിയുമോ? അല്ലെങ്കില്‍ കുറേ ഫ്ലാറ്റുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമോ? എങ്കില്‍ പാവങ്ങളെ കുടിയിറക്കിയാണെങ്കിലും ആവശ്യമുള്ള ഭൂമി ചുളുവിലയ്ക്കോ പാട്ട വ്യവസ്തയ്ക്കോ വികസനത്തിന്റെ പേരില്‍ താങ്കള്‍ക്ക്‌ കിട്ടും! ചുമ്മാതിന്നു നിന്നുകൊടുത്താല്‍ മതി. കൃഷിപോലും, കൃഷി! ആര്‍ക്കുവേണം താങ്കളുടെ കൃഷി? ആന്ധ്രയില്‍നിന്നും അരിവരുവോളം അതു നോക്കേണ്ട. അതുകഴിയുമ്പോള്‍ നമുക്കാലോചിക്കാം കൃഷിചെയ്യുന്നകാര്യം :)

siva // ശിവ said...

If you are serious please contact me at sivaoncall@gmail.com.

കിരണ്‍ തോമസ് തോമ്പില്‍ said...

സര്‍ക്കാര്‍ തരിശ്‌ ഭൂമി കിട്ടിയില്ലെങ്കിലും പ്രൈവറ്റ്‌ തരിശുഭൂമി കിട്ടാന്‍ സാധ്യതയുണ്ട്‌. എന്റ E-mail ഇലെ ബന്ധപ്പെടുക. thompil@gmail.com

ബീരാന്‍ കുട്ടി said...

സ്വര്‍ണ്ണം കൊഴുന്ന ഒരു പ്രോജക്റ്റ്‌ റിപ്പോര്‍ട്ടും കക്ഷത്തില്‍ വെച്ച്‌ ഞാന്‍ ചവിട്ടി തുറക്കാത്ത വതിലുകളില്ല. നിരാശയോടെ തുറന്നതിനെക്കാള്‍ വേഗത്തില്‍ ആ വാതിലുകള്‍ എനിക്കുമുന്നില്‍ കൊട്ടിയടച്ചു. ഇന്നും ഞാന്‍ കാത്തിരിക്കുന്നു, എന്നെങ്കിലും എന്റെ സ്വപ്നം പൂവണിയുമെന്ന പ്രതിക്ഷയോടെ....

എന്നെ പരിചയപ്പെടുത്താം

അങ്കമാലി, കേരളം, India

വന്നവരുടെ വിവരങ്ങള്‍