ആധുനിക കാലഘട്ടത്തില്‍ ജാതിയേയും മതത്തേയും നിരാകരിച്ചു കൊണ് രാഷ്ട്രീയ പ്രസ്താനങ്ങള്‍ ആ സ്ഥാനം കൈയ്യടക്കുകയാണു. ഇന്നലെ കുവൈറ്റില്‍ നടന്ന മന്നം ജയന്തി ആഘോഷത്തോടനുമന്ധിച്ച് വിശിഷ്ടാതിഥിയായി എത്തിചേര്‍ന്ന കേരളത്തിലെ കലാസ്വാധകരുടെ ആരാധനാ പാത്രമായ ശ്രീ മധു, അദ്ദേഹത്തിന്റെ ലഘുവായ പ്രസംഗത്തില്‍ ഇക്കാര്യം വ്യക്തമായി സൂചിപ്പിക്കുകയുണ്ടായി. മതത്തിനുള്ളിലെ ഇതര വിഭാഗങ്ങളെപ്പോലെ, രാഷ്ട്രീയ പാര്‍ട്ടികളില്‍ ഗ്രൂപ്പുകളും വിഭാഗീയതയും മതങ്ങളിലുള്ളതിനേക്കാള് കൂടുതലായി നിലനില്ക്കുന്നു. മത വിഭാഗങ്ങള്ല് തമ്മിലുള്ളതിനേക്കാള്‍ പതിന്മടങ്ങ സ്പര്ദ്ധ് ഈ രാഷ്ട്രീയ വിഭാഗങ്ങളിലുള്ളവര്‍ തമ്മില്‍ പുലര്‍ത്തുകയും, നിര്‍ദാക്ഷ്യണ്യം അക്രമങ്ങള്‍ അഴിച്ച് വിട്ടു ചോരപ്പുഴകള്‍ ഒഴുക്കുകയും ചെയ്യുന്നു.ജാതിമത വേര്‍തിരിവുകള്‍ മായ്ക്കപ്പെടേണ്ടതു തന്നെയെന്നു വിശ്വസിക്കുമ്പോള്‍ പോലും സംസ്കാരത്തിന്റ്റെ സിരകളില്‍ അലിഞ്ഞു ചേര്‍ന്ന സമുദായ - മത - വര്‍ഗ്ഗ ചിന്തകള്‍ തുടച്ചു മാറ്റാന്‍ ഒരു പക്ഷേ സമീപഭാവിയില്‍ അസാധ്യമാണു എന്ന് തിരിച്ചറിഞ്ഞുകൊണ്ട് അവരുടെ സൌഹ്രുദം ഉറപ്പിക്കുകയാണു ഇന്നത്തെ കാലഘട്ടത്തിനു വേണ്ടതു.
സമുദായാചാര്യന്‍ ശ്രീ മന്നത്തു പത്മനാഭന്റെ ആശയം ഈ തരുണത്തിലാണു കൂടുതല്‍ പ്രാവര്‍ത്തികമാക്കേണ്ടത്. തന്റെ സമുദായത്തിന്റെ ഉദ്ധാരണത്തിനായി പ്രവത്തിക്കുമ്പോള്‍ തന്നെ , മറ്റു വിവിധ സമുദായ വിഭാഗങ്ങളെ ബഹുമാനിച്ചുകൊണ്ടും അവരുടെ വിശ്വാസങ്ങള്‍ക്കോ, പ്രവര്‍ത്തനങ്ങള്‍ക്കോ ഹാനികരമല്ലാത്ത രീതിയിലും ആയിരിക്കണം എന്നും തന്റെ പ്രവര്‍ത്തനങ്ങളെന്നും ഈ ആശയങ്ങളെ മുന്‍ നിര്ത്തിയായിരിക്കുമെന്നു തന്റെ പ്രവര്‍ത്തനങ്ങളെന്നും സത്യം ചെയ്തുകൊണ്ടും അതു അണുവിട വ്യത്യാസം വരാതെ നടപ്പിലാക്കികൊണ്ടുമായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതു.
സത്യസന്ധതയും, സമര്‍പ്പണവും ആയിരുന്നു അദ്ദേഹത്തിന്റെ മുതല്‍ കൂട്ട്. വ്യക്തി പരമായി ഒരു ലാഭേശ്ചയുമില്ലാതെ തന്റെ സമുദായത്തിനോടൊപ്പം സമൂഹത്തിന്റെ മുഴുവന്‍ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിച്ച ഒരു സാമൂഹിക പരിഷ്കര്‍ത്താവായിരുന്നു ശ്രീ മന്നം.
ഇനി അദ്ദേഹത്തിന്റെ സമുദായത്തിനു വേണ്ടി “മാത്രം” എന്തിനു പ്രവര്‍ത്തിച്ചു എന്നു ചോദിച്ചാല്‍ ധൂര്‍ത്തടിച്ചും, വിറ്റുമുടിച്ചും, അഭിമാനികളെന്നു നടിച്ചു പടനായകരായി ദുര്‍ന്നടപ്പു നടന്ന നായര്‍ സമുദായത്തെ നേര്വഴിയിലെത്തികുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അവരുടെ സമൂഹത്തിന്റെ സ്വഭാവത്തിലു, പ്രക്രുതിയിലും കാലാനുസ്രതമായ മാറ്റത്തോടൊപ്പം മറ്റു പല രാഷ്ട്രീയ സാഹചര്യങ്ങളേയും നേരിടുന്നതിനു വേണ്ടി കൂടി ആയിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. അന്നു വിമോചനസമരം പോലും സാധ്യമായതു തന്നെ ശീ. മന്നത്തു പത്മനാഭന്റ്റെ കഠിനമായ പ്രയത്നത്താലായിരുന്നു. നായര്‍ സമുദായവും, ക്രിസ്ത്യന്‍ മതവിഭാഗവും ഒരുമിച്ചു നിന്നുകൊണ്ടാണു വിമോചന സമരത്തില്‍ പങ്കെടുത്തതു.
അത്രയും ആദര്‍ശധീരനായ മഹാനെ ഓര്‍ക്കുന്നതില്‍ സമുദായത്തിലെ എല്ലാവര്ക്കും കടപ്പാടൂണ്ട്. അതു പാലിക്കപ്പെടുകയും ചെയ്യും.
ഇന്നു നായര്‍ സമുദായത്തിനും, മറ്റു സവര്ണ്ണവിഭാഗങ്ങള്ക്കും ഒരു “ നവോദ്ധാനത്തിന്റെ” സമയമായി. അവര്‍ സ്വയം വിമര്‍ശനത്തിനു തയാറാകുകയും
കാലാനുസ്രുതമായ മാറ്റങ്ങള്‍ക്കനുസരിച്ചു മുന്നോട്ടു പോകുകയും വേണം.
ഇന്നു സവര്‍ണ്ണരെന്ന സ്ഥാനം ഉറപ്പിക്കാനോ ആ പേരിന്റെ ദുരഭിമാനത്താല്‍ മറ്റുള്ളവരിലിലുണ്ടാക്കാവുന്ന പരിഹാസത്തിനോ വേണ്ടിയല്ല -
“ മറിച്ചു ഈ സവര്‍ണ്ണന്റെ വേഷം അഴിച്ചുമാറ്റാനും, അതിന്റെ പേരില്‍ നിഷേധിക്കപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കാനുമായിരിക്കണം.”
സമസ്ത സമുദായങ്ങളിലുമുള്ള സഹോദരീസഹോദരങ്ങളോട് അതിരറ്റ സ്നേഹ വാത്സല്യങ്ങളോടെ, സമാധാന പൂര്‍ണ്ണവും, ഐശ്വര്യം നിറഞ്ഞതുമായ പുതുവത്സരത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് -
പുഷ്പരാജന്‍
ജയ്
ഹിന്ദ്
7 comments:
"അല്‍പ്പം അമര്‍ഷത്തോടും നിരശയോടും കൂടി പറയട്ടെ ഇന്നും നായര്‍ സമുദായങ്ങള്‍ തറവാടിത്തവും പറഞ്ഞ് അഭിമാനിച്ചു നടക്കുന്നതല്ലാതെ, എല്ലാവരേയും സ്മഭാവനയോടെ കാണാനുള്ള ആര്‍ജ്ജവം കാണിക്കുന്നില്ല. അവരുടെ “ഡി എന്‍ എ യിലുള്ള ദുരഭിമാനത്തിന്റെ ജീന്‍“ വിവേകമെന്ന മരുന്നുകൊണ്ട് നശിപ്പിക്കണം”.
സത്യത്തില്‍ അവിടെ സമദൂരത്തെ പറ്റി പണിക്കരെന്താണ് പറഞ്ഞത്?
ആകെ കണ്‍ഫ്യൂഷനടിച്ച് പോയി
മൂന്ന് പത്രങ്ങള്‍ മൂന്നുതരത്തിലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാധ്യമങ്ങളുടെ വളച്ചൊടിക്കലുകള്‍ക്ക് മറ്റൊരുദാഹരണം.
വടക്കൂടന്, താങ്കള്‍ സൂചിപ്പിച്ച പോലെ എല്ലാ പത്രക്കാരും അവരുടെ തല്പര്യവുംകൂടി കണക്കിലെടുത്തേ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കൂ. ദേശാഭിമാനിക്കോ, മറ്റു ഇടതു പക്ഷ ചായ്വുള്ള പത്രങ്ങള്‍ക്കോ എന്‍ എസ് എസിന്റെ വാര്‍ത്തകള്‍ വിശദമായി കൊടുക്കുവാന്‍ താല്പര്യമുണ്ടാവില്ല. അതു പാര്‍ട്ടിയിലെ അണികളെ ബാധിച്ചെന്നിരിക്കുമെന്ന ഭരണപരമായ ഭയമാണു അതിനു കാരണം.
മനോരമയുടെ കാര്യവും മറ്റു പല കാണങ്ങളാലും ഉപരിപ്ലവമായി ഒരു വാര്‍ത്ത കൊടുക്കാമെന്നല്ലാതെ, സമുദായത്തിന്റ്റെ അംഗങ്ങളുടെ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റുന്നതൊന്നും അവര്‍ ചെയ്തെന്നു വരില്ല.
മാത്രുഭൂമി എന്തോ - എന്‍ എസ് എസ് നേത്രുത്വം എന്താണോ ആഗഹിക്കുന്നതെന്നു മിക്കവാറും മനസ്സിലാകതക്ക രീതിയില്‍ കൊടുത്തിട്ടുണ്ട്. പിന്നെ നമ്മളാരും സമ്മേളനത്തില്‍ പങ്കെടുത്തിട്ടില്ലല്ലോ!
മാത്രുഭൂമിയില്‍ പറഞ്ഞ്തുപോലുള്ള കാര്യങ്ങളോടൊപ്പം തന്നെ, സമുദായത്തിലെ ഓരോ അംഗവും സ്വയം വിമര്‍ശനത്തിനു തയാറായി , പതിവുപോലുള്ള “ആരംഭശൂരത്വം” കളഞ്ഞു കക്ഷി-രാഷ്ട്രീയങ്ങള്‍ വെടിഞ്ഞു ഒറ്റക്കെട്ടായി നിന്നു തനിക്കും, തന്നെ അടുത്ത തലമുറകള്‍ക്കും മാന്യമായി സമൂഹത്തില്‍ ജീവിക്കാനുള്ള “ജനാതിപത്യപരമായ” അവകാശങ്ങള്‍ നേടാന്‍ ശ്രമിക്കണം.
ഇടതു വലതു രാഷ്ട്രിയ പ്രവര്‍ത്തനം കൊണ്ട് നടന്നാല്‍ ഇതര സമുദയക്കാര് സംഘടനാശേഷികൊണ്ട് ഒരുമിച്ചു നിന്നു വോട്ടു വിറ്റ് അവകാശങ്ങള്‍ പിടിച്ചുവാങ്ങി, നാമറിയാതെ സവര്‍ണ്ണജാതിയില്‍ പിറന്നതു കാരണത്താല്‍ അവഗണിക്കപ്പെടുന്നതിനോടൊപ്പം, കൂടുതല്‍ അവഹേളിക്കപ്പെടുകയും പാര്‍ട്ടിപ്രവര്‍ത്തകരായ നായരും, പട്ടരും, നമ്പൂരിയും അവരുടെ മക്കളും പട്ടിണികിടന്നു തെണ്ടിതിരിയേണ്ടിവരും..തനിക്കുള്ള കുഴി താന്‍ തന്നെ തോണ്ടുന്നതാണു അവര്‍ ഇന്നത്തെ രാഷ്ട്രീയപ്രവര്‍ത്തനം കൊണ്ടു നേടുന്നതു.
നായര്‍ ജാതി വര്‍ഗ്ഗീയതയുടെ പരിരക്ഷകരും,പ്രായോജകരുമായ എന്‍.എസ്.എസ്. കേരളസമൂഹത്തിന്റെ സാംസ്കാരികതക്ക് ഒരു ശാപമാണ്.
ഈ ശാപത്തെ പൊതുധാരയില്‍ അനുഗ്രഹമായി പ്രകീര്‍ത്തിക്കുക എന്ന ദൌത്യമാണ് ഇത്തരം ആഘോഷങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.
ജാതിയെ സമുദായം എന്ന മുഖമൂടി അണിയിച്ചാലൊന്നും വര്‍ഗ്ഗീയതയുടെ വിഷാംശം കുറയില്ല. കാപട്യം കൂടുന്നു !!!
ചിത്രകാരാ, താങ്കള്‍ പറഞ്ഞുവരുന്നത് നായരെ ഒക്കെ അങ്ങു തട്ടിക്കളഞ്ഞാല്‍ ശരിയാകുമെന്നാണോ?എന്നാല്‍ അതിനൊരു സമരമോ, അല്ലങ്കില്‍ സി പി എം കൊട്ടേഷന്‍ ടിമിനേയൊ എറക്കി വിടാന്‍ പറഞ്ഞാല്‍ പോരെ?
ചിത്രകാരാ - താങ്കള്‍ ഉദ്ദേശിക്കുന്നതു പോലെയൊ അല്ലങ്കില്‍ താങ്കള്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ മനപൂര്‍വ്വം പറയുന്നതുപോലെ അല്ല വസ്തുത. എന്‍ എസ് എസ് കേരളത്തിലുള്ള ജാതിമുതലെടുപ്പു നടത്തുന്നവര്‍ക്കു ഇനി മുതല്‍ ഒരു പ്ക്ഷേ ശാപമായേക്കും.
ഇപ്പോള്‍ ആസനത്തിനു തീ പിടിക്കാന്‍ പോകുന്നതു, ഇടത് പക്ഷ മുതലാളിമാര്‍ക്കായിരിക്കും. അതിനാലാണല്ലോ ഇന്നലെ തന്നെ വലിയമുതലാളി പറഞ്ഞതു, സമുദായക്കാര്‍ പേടിപ്പിക്കാന്‍ വരണ്ട എന്നു.
ശ്രീ നാരായണപണിക്കരുടെ മറുപടി അവസരോചിതമായി.
ധാര്‍ഷ്ട്യം എന്‍ എസ് എസിനോട് വേണ്ട: നാരായണപ്പണിക്കര്‍ മാത്രുഭൂമി വാര്‍ത്ത താഴെ
കോട്ടയം: എന്‍.എസ്.എസ്സിനെതിരായ സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെതിരെ പി കെ നാരായണപ്പണിക്കര്‍ രംഗത്ത്.
പിണറായിയുടെ പ്രസ്താവന എല്‍ ഡി എഫ് സര്‍ക്കാരിന്റെ കൂടി അഭിപ്രായമാണെങ്കില്‍ അതിനെതിരെ ശക്തമായ നിലപാടുകളുമായി മുന്നോട്ടുപോകുമെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി പി കെ നാരായണപണിക്കര്‍ പറഞ്ഞു.
യഥാര്‍ത്ഥ വിഷയത്തെ ജാതിയുടെ പേര് പറഞ്ഞ് വഴിതിരിക്കാമെന്ന് ആരും കരുതേണ്ടതില്ല. പിണറായിയുടെ ധാര്‍ഷ്ട്യം എന്‍.എസ്.എസ്സിനോട് വേണ്ടെന്നും നാരായണപണിക്കര്‍ പ്രസ്താവനയില്‍ പറഞ്ഞു.
മറ്റ് പല സംഘടനകളും സാമുദായികമായും അല്ലാതെയും അവരുടെ ആവശ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവര്‍ക്കെതിരെ പ്രതികരിക്കാത്തവരാണ് ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിനെകൊണ്ട് ഏതെങ്കിലും സംവരണവിഷയങ്ങളോ മറ്റ് പ്രശ്നങ്ങളോ അനുസരിപ്പിക്കാമെന്ന് ഒരു ജാതി സംഘടനയും വിചാരിക്കേണ്ടെന്ന് കഴിഞ്ഞദിവസം പിണറായി വിജയന് തിരുവനന്തപുരത്ത് പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് എന്‍ എസ് എസ് പുതിയ വാര്‍ത്താക്കുറിപ്പ്.
സംവരണവ്യവസ്ഥകള് പുതുക്കണം-എന്‍.എസ്.എസ്. (മന്നം ജയന്തിയോടനുബന്ധിച്ചുള്ള മാത്രുഭൂമി വാര്‍ത്ത മുഴുവനായി.)
ചങ്ങനാശ്ശേരി:സംവരണ സമുദായങ്ങളില്‍ ചിലര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ അര്‍ഹമായതിലധികം പ്രാതിനിധ്യം ലഭിക്കുകയും മറ്റുചിലര്‍ക്ക് അര്‍ഹമായത് മാത്രം ലഭിക്കുകയുംചെയ്യുന്ന സാഹചര്യത്തില്‍ സംവരണത്തിന്റെ തോത് കാലോചിതമായി പരിഷ്കരിക്കണമെന്ന് എന്‍.എസ്.എസ്. ആവശ്യപ്പെട്ടു. നിലവിലുള്ള നിയമപ്രകാരം അധികമായ പ്രാതിനിധ്യം ലഭിച്ചവരുടെ സംവരണത്തോത് കുറയ്ക്കുകയും അര്‍ഹിക്കുന്ന പിന്നാക്കാര്ക്കും മുന്നാക്ക വിഭാഗങ്ങളിലെ അവശതയനുഭവിക്കുന്നവര്‍ക്കും സംവരണംനല്കി അവരെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍വേണ്ട നടപടി സ്വീകരിക്കുകയും വേണമെന്ന് 132-ാമത് മന്നം ജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി ചേര്‍ന്ന അഖില കേരള നായര്‍ പ്രതിനിധിസമ്മേളനം അംഗീകരിച്ച പ്രമേയം നിര്‍ദേശിച്ചു. കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടുന്നതിനും സമുദായതാല്പര്യം സംരക്ഷിക്കുന്നതിനും ആവശ്യമെങ്കില്‍ സമദൂരസിദ്ധാന്തത്തില്‍ മാറ്റം വരുത്താന്‍ എന്‍.എസ്.എസ്. നേതൃത്വത്തെ സമ്മേളനം അധികാരപ്പെടുത്തി.
ദേഹസുഖമില്ലാത്തതിനാല്‍ പ്രസിഡന്റ് അഡ്വ. പി.വി. നീലകണുപ്പിള്ള യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. എന്‍.എസ്.എസ്. ട്രഷറര്‍ അഡ്വ. പി.എന്‍.നരേന്ദ്രനാഥന്‍ നായരാണ് അധ്യക്ഷതവഹിച്ചത്. പ്രസിഡന്റിന്റെ പ്രസംഗം അസിസ്റ്റന്റ് സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വായിക്കുകയായിരുന്നു.
ഓരോ ജനവിഭാഗത്തിന്റെയും സാമ്പത്തികവും സാമൂഹികവും വിദ്യാഭ്യാസപരവുമായ അവസ്ഥ പരിശോധിക്കുകയും, സര്‍ക്കാര്‍ സര്‍വീസിലുള്ളവരുടെയും പുതുതായി നിയമനം ലഭിക്കുന്നവരുടെയും ജാതിതിരിച്ചുള്ള കണക്കെടുക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. ചില സംവരണ സമുദായങ്ങള്‍ക്ക് അര്ഹമായധിലധികം പ്രാതിനിധ്യം വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ കിട്ടിയിട്ടുണ്ടെന്ന് നാലകത്ത് സൂപ്പി അധ്യക്ഷനായുള്ള സമിതിയും, ജസ്റ്റിസ് ജോസഫ് കമ്മീഷനും, നരേന്ദ്രന് കമ്മീഷനും കണ്ടെത്തിയിട്ടുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍ ചൂണ്ടിക്കാട്ടി. 38 വകുപ്പുകളിലെ സ്ഥിതി പരിശോധിച്ചപ്പോള്‍ 40 ശതമാനംവരെ കൂടുതല്‍ നിയമനം കിട്ടിയെന്നാണ് തെളിഞ്ഞത്. ഈ സാഹചര്യത്തില്‍ അര്‍ഹിക്കുന്നതില്‍ കൂടുതലൊന്നും കിട്ടിയിട്ടില്ലെന്ന പ്രസ്താവന പിന്‍വലിക്കാന്‍ എസ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തയ്യാറാകണമെന്ന് പണിക്കര്‍ ആവശ്യപ്പെട്ടു.
പിന്നാക്കവിഭാഗങ്ങളിലെ മേല്ത്തട്ട്വിഭാഗങ്ങളെ സംവരണാനുകൂല്യങ്ങളില്‍നിന്ന് ഒഴിവാക്കണമെന്ന് സുപ്രിംകോടതി നിര്‍ദ്ദേശിച്ചത് ആ വിഭാഗങ്ങളിലെ പാവങ്ങളെ ഉദ്ധരിക്കാനായിട്ടാണ്. കോടതിവിധിയുടെ അന്തസ്സത്ത മനസ്സിലാക്കാതെയാണ് മേല്‍ത്തട്ട് പരിധി ഇപ്പോള്‍ നാലരലക്ഷമാക്കി ഉയര്‍ത്തിയതെന്ന് പ്രമേയം അവതരിപ്പിച്ചുകൊണ്ട് അഡ്വ. പി.എന്‍.നരേന്ദ്രനാഥന്‍ നായര്‍ ചൂണ്ടിക്കാട്ടി. പാവങ്ങളുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ പിന്നാക്കക്കാരിലെ സമ്പന്നരെയും ഉന്നതസ്ഥാനം വഹിക്കുന്നവരെയും സഹായിക്കുന്ന നയമാണ് സര്‍ക്കാരിന്‍േറത്. ഈ നില തുടര്‍ന്നാല്‍ മുന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ജോലി സ്വപ്നംകാണാന്മാത്രമേ ഇനി കഴിയൂ. ഇക്കാര്യങ്ങളില്‍ എന്‍.എസ്.എസ്സിന്റെ നിലപാടുകളെ ചിലര്‍ വികലമായി ചിത്രീകരിക്കുകയും നേതാക്കളെ സഭ്യേതരമായ ഭാഷയില്‍ വിമര്‍ശിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
പി.എസ്.സി. നിയമനങ്ങളില്‍ 50:50 എന്ന അനുപാതം പിന്തുടണമെന്ന കേരള ഹൈക്കോടതി തീരുമാനം നടപ്പാക്കിയാല്‍ സര്‍വീസിലുള്ള ആയിരക്കണക്കിന് മുന്നാക്കവിഭാഗക്കാര്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന് പ്രമേയം മുന്നറിയിപ്പ് നല്കി. ഹൈന്ദവരോടും ഹൈന്ദവ ക്ഷേത്രങ്ങളോടുമുള്ള വിവേചനം അവസാനിപ്പിക്കുക, എയ്ഡഡ്-അണ് എയ്ഡഡ് വിദ്യാഭ്യാസ മേഖലകളുടെ പ്രവര്‍ത്തനത്തിന് തടസ്സമായി നില്ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.
മുന്നാക്ക സമുദായങ്ങളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും സംവരണം, വിദ്യാഭ്യാസം, ദേവസ്വം എന്നീ വിഷയങ്ങളില്‍ സാമൂഹികനീതി ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരായി എന്‍.എസ്.എസ്. സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് യോഗം പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇപ്പോള്‍ നടക്കുന്ന താലൂക്കുതല നായര്‍ സമ്മേളനങ്ങള്പൂര്ത്തിയാകുന്നതോടെ സംസ്ഥാനതല നായര്‍ മഹാസമ്മേളനം നടത്തണമെന്നും യോഗം തീരുമാനിച്ചു. അസി.സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ആമുഖപ്രസംഗം നടത്തി.
രാവിലെ മന്നം സമാധിയില്‍ ജനറല്‍ സെക്രട്ടറി പി.കെ.നാരായണപ്പണിക്കര്‍, അസിസ്റ്റന്റ് സെക്രട്ടറി ജി.സുകുമാരന്‍ നായര്‍, നായകസഭാംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനനടത്തി. മുംബൈ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വഹിച്ച മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണനടക്കമുള്ള ധീരയോദ്ധാക്കള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് സമ്മേളനം ആരംഭിച്ചത്. കരയോഗം രജിസ്ട്രാര്‍ പ്രൊഫ. വി.പി.ഹരിദാസ്, മുന്‍ മന്ത്രി ആര്.ബാലകൃഷ്ണപിള്ള, നെടുമങ്ങാട് എന്‍.ഗോപാലന്നായര് എന്നിവര്‍ പ്രസംഗിച്ചു.
വെള്ളിയാഴ്ച രാവിലെ 10.45ന് നടക്കുന്ന മന്നം ജയന്തി സമ്മേളനം വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ. കെ. രാധാകൃഷ്ണന് ഉദ്ഘാടനംചെയ്യും. തിരുവനന്തപുരം മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയസ് ക്ലിമ്മീസ് കാതോലിക്കാ ബാവ അനുഗ്രഹ പ്രഭാഷണവും മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ടി.പി.ശ്രീനിവാസന് മുഖ്യപ്രഭാഷണവും നടത്തും. എം.എല്‍.എ.മാരായ കെ.ബി.ഗണേഷ്കുമാര്, പ്രൊഫ. എന്‍.ജയരാജ് എന്നിവര്‍ പ്രസംഗിക്കും.
Post a Comment