
കുവൈറ്റിലെ സംഗീത പ്രേമികള്‍ക്കു സംഗീത വിരുന്നൊരുക്കാന്‍ മന്നം ജയന്തിയോടനുബന്ധിച്ച് ജനുവരി രണ്ടിനു, അഞ്ചു മുപ്പതു മുതല്‍ ശ്രീമതി മാതംഗി സത്യമൂര്ത്തീയുടെ സംഗീതകച്ചേരി ഉണ്ടായിരിക്കുന്നതാണു.
ഇത്തവണ കുവൈറ്റിലെ മന്നം ജയന്തി സമ്മേളനത്തിനു മുഖ്യാതിഥ്യം വഹിക്കുക്കുന്നതു സുപ്രസിദ്ധ സിനിമാതാരം ശ്രീ. മധു ആണു.
4 comments:
ആശംസകള്‍ നേരുന്നു.........
നായര്‍ ജാതിക്കോമരങ്ങളുടെ വകയായുള്ള മന്നം ജയന്തി ആഘോഷത്തില്‍ സംഗീത സദ്യ എന്നുതന്നെയല്ലേ ഉദ്ദേശിച്ചത്.
സംഗീതത്തിനും ജാതിയുണ്ടോ ഭഗവാനേ !
അല്ല ചിത്രകാരാ അല്ല!ചിത്രകാരനു മലയാളത്തിൽ എഴുതിയതു വായിച്ചാൽ മനസ്സിലാക്കുന്നതു മറ്റ് പലതുമാണന്നു തോന്നുന്നു!
ഞാൻ എഴുതിയതു :ലെ സംഗീത പ്രേമികള്‍ക്കു സംഗീത വിരുന്നൊരുക്കാന്‍ .....” എന്നാണു
നായർജാതി കോമരം എന്നു പറഞ്ഞ്തെന്തു ഉദ്ദേശത്തിലാണന്നു മനസ്സിലായില്ല. എനിക്കു ഏതു ജാതിക്കാരനാണങ്കിലും ഒരുപോലെ തന്നെ. എന്റെ മാതാപിതാക്കൾ പോലെതന്നെ ആണു മറ്റുള്ളവരുടേ മാതാപിതാക്കളെന്നു കരുതാനുള്ള വിവേകം എനിക്കുണ്ട്. പിതാവ് ആരെന്നു ചോദിച്ചാൽ പറയാൻ സാധിക്കുന്നവർക്കൊ
ക്കെ അവൻ ജനിച്ച ജാതിയും ഭരണഘടനയിൽ ജതി വ്യവസ്ഥ നിലനിൽക്കുന്നിടത്തോളം കാലം, തുറന്നു പറയാൻ ധൈര്യം ഉണ്ടാകും.(വിത്തു പിതാവിൽ നിന്നും ആയതു കൊണ്ടാണു ഇതു പറഞ്ഞതു)
മാഷേ: കേരളത്തിൽ എന്നല്ല ലോകത്തിലെ മലയാളികളുള്ള്പല ഭാഗങ്ങളിലും ഇതു പോലെ, നായർ സമാജം, ഈഴവരുടെ എസ്സ് എൻ ഡി പി, പുലയ മഹാസഭ, വണ്ണാൻ മഹാസഭ, വിശ്വകർമ്മ സഭ , മുക്കുവസഭ, ഇങ്ങനെ ഒക്കെയുള്ള കുട്ടായമ ഉണ്ട്. ചിലതു പരസ്യമായിട്ട് പറയും പ്രവത്തിക്കും, ചിലർ പറയില്ല പ്രവർത്തിക്കും, അത്രതന്നെ!
സർക്കാരിന്റെ സംവരണം, മറ്റു ആനുകൂല്യം ഇതൊക്കെ വാങ്ങാൻ ജാതി - എഴുതികാണിക്കാം- പക്ഷേ ചോദിച്ചാൽ - ചോദിച്ചവനെ -കോടതികയറ്റണം.
ബാജി ഓടംവേലി
നന്ദി! സ്നേഹത്തോടെ,
Post a Comment